Tuesday 10 September 2019 02:36 PM IST : By സ്വന്തം ലേഖകൻ

പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ ഭാവന എത്തി! ഹേമന്ദ് മേനോന്റെ വിവാഹ വിരുന്ന് താരസമ്പന്നം: വിഡിയോ

bhavana

താരപ്പകിട്ടിൽ യുവനടൻ ഹേമന്ദ് മേനോന്റെ വിവാഹ വിരുന്ന്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഡോക്ടര്‍ നിലിന മധുവാണ് ഹേമന്ദിന്റെ വധു. കലൂര്‍ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തതെങ്കിൽ വിവാഹത്തിനു ശേഷം നടന്ന റിസപ്ഷനിൽ ഭാവന, രമ്യ നമ്പീശൻ, മൃദുല തുടങ്ങി നിരവധി താരങ്ങൾ പങ്കെടുത്തു. ലിവിങ് ടുഗദര്‍, ഡോ ലവ്, ചട്ടക്കാരി, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹേമന്ദ്.

അപൂർവമായി മാത്രം പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ഭാവനയുടെ സാന്നിധ്യം ചടങ്ങിന്റെ ഹൈലൈറ്റായി.