Saturday 14 December 2019 03:14 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാം’! മനോഹരമായ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് ഭാവന

bhavana

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ മനോഹര ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ നായിക ഭാവന. ‘എന്റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാം’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇടയ്ക്കിടെ തന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഭാവന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. പുതിയ പോസ്റ്റും ആരാധകർ ഏറ്റെടുത്തു.

വിവാഹശേഷം സിനിമയിൽ സജീവമല്ല എങ്കിലും തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.