Wednesday 08 September 2021 09:36 AM IST : By സ്വന്തം ലേഖകൻ

മറ്റൊരു സ്റ്റൈലിഷ് ചിത്രത്തിന്റെ കാഹളം: ‘ഭീഷ്മപർവ്വം’ പുത്തൻ പോസ്റ്റർ ഹിറ്റ്

bheeshma

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും ചേർന്ന് പ്രിയപ്പെട്ട മമ്മൂക്കയുടെ ജൻമദിനം ആഘോഷമാക്കി. സോഷ്യൽ മീഡിയയിലുൾപ്പടെ കഴിഞ്ഞ ദിവസം ഒരു ‘മമ്മൂട്ടി ഡേ’ ആയിരുന്നു.

മമ്മൂക്കയ്ക്ക് പിറന്നാൾ സമ്മാനമായി താരത്തിന്റെ പുതിയ ചിത്രം ‘ഭീഷ്മപർവ്വം’ ടീം പങ്കുവച്ച പുത്തൻ പോസ്റ്റർ ഇതിനോടകം ഹിറ്റാണ്. അമൽ നീരദാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ആക്ഷൻ സീനിൽ നിന്നുള്ള മമ്മൂക്കയുടെ ചിത്രമാണ് പോസ്റ്ററിൽ.

വൻ താരനിര അണിനിരക്കുന്ന ‘ഭീഷ്മപർവ്വം’ അണിയറയില്‍ ഒരുങ്ങുകയാണ്. ‘പുഴു’ ആണ് മമ്മൂട്ടിയുടെ മറ്റൊരു പുതിയ ചിത്രം.