Thursday 23 September 2021 09:59 AM IST : By സ്വന്തം ലേഖകൻ

‘മുന്തിരിപ്പൂവോ....എന്തിനാണാവോ...’: ‘ഭ്രമ’ത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി

bhramam

പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമ’ത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ എത്തി. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍. സംഗീതം നല്‍കിയത് ജേക്‌സ് ബിജോയ്.

ഒക്ടോബര്‍ 7നാണ് ഭ്രമം റിലീസ് ചെയ്യുന്നത്. ബോളിവുഡ് ഹിറ്റ് ‘അന്ധാദുന്‍’ന്റെ റീമേക്ക് ആണ് ഭ്രമം. സിനിമയുടെ സംവിധായകനായ രവി കെ ചന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചത്.

ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, സുരഭി ലക്ഷ്മി, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.