Tuesday 01 November 2022 02:49 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം’: ആദ്യമായി റാംപിൽ: സന്തോഷം പങ്കുവച്ച് ബിബിൻ ജോർജ്

bibin-george

തന്റെ ആദ്യ റാമ്പ് വോക്കിന്റെ സന്തോഷം പങ്കുവച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. ശാരീരിക പരിമിതികൾ സ്വപ്നങ്ങൾക്ക് ഒരു തടസമല്ല എന്നു ജീവിതം കൊണ്ടു തെളിയിച്ചയാളാണ് ബിബിൻ ജോർജ്.

‘കുഞ്ഞിലേ... ഞാൻ നടക്കുമോ... എന്നായിരുന്നു... എന്റെ വീട്ടുകാരുടെ ഭയം...പക്ഷെ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു.

.നടന്നു നടന്നു... റാമ്പിലും...നടന്നു... ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്.. Its ജസ്റ്റ്‌ begining’.– റാംപില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ബിബിൻ കുറിച്ചു.