Wednesday 19 January 2022 11:39 AM IST : By സ്വന്തം ലേഖകൻ

‘ബിജേഷ് ഭായ്.... എന്നോട് പറയാതെ പോയല്ലേ...’: മറക്കാത്ത, മരിക്കാത്ത സൗഹൃദം നില നിൽക്കട്ടെ...

sajin

സാന്ത്വനം എന്ന പരമ്പരയിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് സജിനും ബിജേഷും. ഇപ്പോഴിതാ, സജിനെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും തങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ബിജേഷ് കുറിച്ചതാണ് ശ്രദ്ധേയമാകുന്നത്.

‘ചില ബന്ധങ്ങൾക്ക് നിർവചനങ്ങളില്ല...
Bijesh ബായ്.... എന്നോട് പറയാതെ പോയല്ലേ...
ഷഡ്യൂൾ കഴിഞ്ഞു പുറപ്പെട്ട എന്നോട് sajin ( നിങ്ങളുടെ ശിവൻ ) വിളിച്ചപ്പോളാണ്... ഇത്തവണ അവനോടു യാത്ര പറഞ്ഞില്ല എന്നോർമ വന്നത്.
Sorry പറഞ്ഞപ്പോൾ...
ഒന്ന് പോടോ എന്ന് തൃശൂർ ഭാക്ഷയിൽ സ്നേഹത്തോടെ അവൻ പറഞ്ഞു...
കാലങ്ങൾ ഞങ്ങൾക്ക് പല മാറ്റങ്ങളും വരുത്തുമായിരിക്കും...
എങ്കിലും...
മറക്കാത്ത, മരിക്കാത്ത സൗഹൃദം നില നിൽക്കട്ടെ എന്നാശിക്കുന്നു... പ്രാർത്ഥിക്കുന്നു..’.– എന്നാണ് ബിജേഷ് കുറിച്ചിരിക്കുന്നത്.