Thursday 07 July 2022 12:43 PM IST : By സ്വന്തം ലേഖകൻ

‘ഇതൊരു ചെറിയ വാർത്തയാണോ ?’: ആശങ്ക പ്രകടിപ്പിച്ച് ബിജു മേനോൻ

biju-menon

ഒരു വർഷത്തിനിടെ കേരളത്തിൽ റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ എന്ന മനോരമ വാർത്ത പങ്കുവച്ച് ആശങ്ക പ്രകടിപ്പിച്ച് നടൻ ബിജു മേനോൻ.

‘ഇതൊരു ചെറിയ വാർത്തയാണോ?’ എന്ന കുറിപ്പോടെയാണ് പത്രക്കട്ടിങ്ങിന്റെ ചിത്രം പങ്കുവച്ച് അദ്ദേഹം കുറിച്ചത്. നിരവധിേപരാണ് ബിജു മേനോന്റെ പോസ്റ്റിനു താഴെ പ്രതികരണവുമായി എത്തുന്നത്.

വാർത്തയുടെ പൂർണരൂപം:

കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചപ്പോൾ 27745 പേർക്കു ഗുരുതര പരുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മരിച്ചത്. 2076 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തു.