Wednesday 30 September 2020 03:46 PM IST : By സ്വന്തം ലേഖകൻ

ശ്രദ്ധേയമായി ബ്ലൂ വെയ്ൽ! പൂർണ്ണമായും ബഹ്‌റൈനില്‍ ചിത്രീകരിച്ച ഷോർട് ഫിലിം: വിഡിയോ

blue

ശ്രദ്ധേയമായി ബ്ലൂ വെയ്ൽ. വിനോദ് ആറ്റിങ്ങല്‍ എഴുതി സംവിധാനം ചെയ്ത ഈ ഷോർട് ഫിലിം സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് പറയുന്നത്. പുതുതലമുറയെ കുറിച്ച് ഒരു സസ്പെൻസ് ത്രില്ലറായി പ്രണയത്തിൽ ചാലിച്ചു ചുരുങ്ങിയ സമയത്തിൽ ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞു പോകുന്നു ഈ ചെറിയ സിനിമ. പൂർണ്ണമായും ബഹ്‌റൈനിലാണ് ബ്ലൂ വെയ്ൽ ചിത്രീകരിച്ചിരിക്കുന്നത്. കേരള തനിമയുള്ള പശ്ചാത്തലം ലഭിക്കുന്നതിന് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ പരമാവധി പരിശ്രമിച്ചിട്ടുണ്ട്.

മനോഹരമായ ഒരു ഗാനമാണ് ഇതിന്റെ മറ്റൊരു സവിശേഷത. ഉഷ ഗോപാൽ എഴുതിയ വരികൾക്ക് ഷിബിൻ പി സിദിഖ് ആണ് ഗാനാലാപനം. ജേക്കബ് ക്രീയേറ്റവീ ബീയാണ് ക്യാമറ, എഡിറ്റിങ് എന്നിവ. ഫ്രാൻസിസ് കൈതാരത്തതാണ് നിർമ്മാതാവ്. റിച്ചി കളത്തൂരേത്താണ് സഹസംവിധായകൻ. കൃഷ്ണ കുമാർ നായക കഥാപാത്രമായും അനു സ്റ്റെഫി നായിക കഥാപത്രമായും അഭിനയിച്ചിരിക്കുന്നു.