Friday 21 January 2022 10:05 AM IST : By സ്വന്തം ലേഖകൻ

പാടിത്തകർത്ത് മോഹൻലാലും പൃഥ്വിരാജും: ‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ സോങ് എത്തി

bro-daddy

‘ബ്രോ ഡാഡി’യിലെ ടൈറ്റിൽ സോങ് എത്തി. മോഹൻലാലും പൃഥ്വിരാജും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് ദേവാണ് സംഗീത സംവിധാനം. മധു വാസുദേവനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ജനുവരി 26 ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, കല്യാണി പ്രിയദര്‍ശൻ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.