Monday 18 October 2021 09:38 AM IST : By സ്വന്തം ലേഖകൻ

ഐ ഫോണില്‍ സിനിമയെടുത്ത്, മികച്ച ഛായാഗ്രാഹകനായി ചന്ദ്രുവിന്റെ ‘കയറ്റം’: അഭിനന്ദനങ്ങളുമായി മഞ്ജു

chandru

ചന്ദ്രു സെൽവരാജിനെ മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തേടിയെത്തിയത് മൊബൈൽ ഫോണില്‍ ചിത്രീകരിച്ച ‘കയറ്റ’ത്തിലെ മനോഹരമായ കാഴ്ചകൾക്ക്.

മഞ്ജു വാരിയരെ നായികയാക്കി സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ ഐ ഫോൺ 10എക്സ് ഉപയോഗിച്ച് ഹിമാലയൻ ചാരുത ഒപ്പിയെടുത്ത ചിത്രമാണ്.

ഇതേ സിനിമയിലൂടെയാണ് കളർ ഗ്രേഡിങ് മികവിന് ലിജു പ്രഭാകറിനും പുരസ്കാരം ലഭിച്ചിരിക്കുന്നത്.

ഹിമാലയൻ പർവതപാതകളിലാണ് ‘കയറ്റം’ ചിത്രീകരിച്ചിരിക്കുന്നത്. കേവലം ഒരു മൊബൈൽ ഫോണിലാണ് ചിത്രീകരണം എന്നതുൾപ്പെടെ നിരവധി പ്രത്യേകതകളാണ് ചിത്രത്തിനുള്ളത്.