നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ചാള്‍സ് എന്റര്‍പ്രൈസ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഉര്‍വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണികണ്ഠൻ ആചാരി, സാലു റഹിം, സുർജിത്, വിനീത് തട്ടിൽ, സുധീർ പറവൂർ, നസീർ സംക്രാന്തി, ആഭിജ ശിവകല, ഗീതി സംഗീതിക, ചിത്ര പൈ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാണം അച്ചു വിജയനും പ്രദീപ് മേനോനും ആണ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്.