Wednesday 13 October 2021 12:49 PM IST : By സ്വന്തം ലേഖകൻ

ലാജോ ജോസിന്റെ ‘കോഫീ ഹൗസ്’ ഇനി ബോളിവുഡ് സിനിമ: ചിത്രം ഒരുക്കുക ‘അനാർക്കലി’യുടെ നിർമാതാവ്

lajo

മലയാളത്തിൽ നിന്നു മറ്റൊരു ശ്രദ്ധേയ നോവൽ കൂടി സിനിമയാകുന്നു. ലാജോ ജോസിന്റെ ക്രൈം ത്രില്ലർ ‘കോഫീ ഹൗസ്’ ആണ് ബോളിവുഡ് സിനിമയാകാനൊരുങ്ങുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമ്മാതാവ്. അഭിനേതാക്കളാരെന്നതുൾപ്പടെയുള്ള മറ്റു വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

എസ്തർ ഇമാനുവൽ എന്ന മാധ്യമ പ്രവർത്തകയുടെ ഇടപെടലിലൂടെ കേരളത്തെ നടുക്കിയ കോഫി ഹൗസ് കൊലപാതകങ്ങളുടെ ചുരുളഴിയുന്നതാണ് നോവലിന്റെ പ്രമേയം.
മെഗാ പിക്‌സല്‍സ്, ബീച്ച് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളുടെ തിരക്കഥാകൃത്തു കൂടിയായ ലാജോയുടെ നാല് നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.