Thursday 26 September 2019 09:28 AM IST : By സ്വന്തം ലേഖകൻ

‘കഷ്ടപ്പാടില്‍ പഠനം മുടങ്ങി, ജീവിക്കാൻ കാറ്ററിങ്ങിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയി’! ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഡെയ്ന്‍

dain-new

അവതാരകൻ, നടൻ, കൊമേഡിയൻ എന്നീ നിലകളിൽ ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയനായ യുവതാരമാണ് ഡെയ്ന്‍ ഡേവിസ്. തന്റെതായ ശൈലിയില്‍ അഭിനയത്തിലും അവതരണത്തിലും തിളങ്ങുന്ന ഡെയ്ന്‍ പ്രേക്ഷകർക്ക് പ്രിയങ്കരനായത് വളരെ വേഗത്തിലാണ്. ഇപ്പോഴിതാ താൻ കടന്നു വന്ന ബുദ്ധിമുട്ടേറിയ ജീവിത വഴികളെക്കുറിച്ച് ഒരു പുതിയ അഭിമുഖത്തിൽ ഡെയ്ൻ മനസ്സ് തുറന്നിരിക്കുന്നു.

വീട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നു സ്വപ്നത്തിലേക്കെത്താന്‍ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്നും ‘കോമഡി സര്‍ക്കസ്’ എന്ന തന്നെ താരമാക്കിയ കോമഡി പ്രോഗ്രാം അതിലേക്കുള്ള വഴി തുറന്നു തന്നുവെന്നും താരം പറയുന്നു.

ചാലക്കുടി ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സ്റ്റഡീസില്‍ നിന്നാണ് വിഷ്യല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയത്. പഠിക്കുന്ന കാലത്ത് സ്കൂളില്‍ അറിയപ്പെടണമെന്ന് വലിയ ആഗ്രഹമായിരുന്നുവെന്നും അതിനായി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയെന്ന് വരെ കള്ളം പറഞ്ഞിട്ടുണ്ടെന്നും ആ കള്ളത്തരം വേരോടെ പൊളിഞ്ഞുവെന്നും താരം പറയുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിയ കാലത്ത് പഠിക്കാന്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടായിരുന്നില്ല. അന്നൊക്കെ കാറ്ററിങ്ങിനും ലൈറ്റ് ബോയ് ആയും പണിക്ക് പോയിട്ടുണ്ടെന്നും താരം മനസ് തുറന്നു.

ഇപ്പോൾ മിമിക്രി–മിനിസ്ക്രീൻ പ്രകടനത്തിനൊപ്പം സിനിമയിലും ഡെയ്ൻ സജീവമാണ്.