Friday 03 January 2025 10:13 AM IST : By സ്വന്തം ലേഖകൻ

നയന്‍താരയും നിവിന്‍ പോളിയുംവീണ്ടും...‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ പുതിയ പോസ്റ്റർ

dear-students

നയന്‍താരയും നിവിന്‍ പോളിയും പ്രധാന വേഷങ്ങളിലെത്തി നവാഗതരായ സന്ദീപ് കുമാര്‍, ജോർജ് ഫിലിപ്പ് എന്നിവര്‍ ‌ചേർന്നു സംവിധാനം ചെയ്യുന്ന ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ ന്റെ പുതിയ പോസ്റ്റർ എത്തി. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സിനൊപ്പം നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരുടെ റൗഡി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ‘ഡിയര്‍ സ്റ്റുഡന്‍റ്സ്’ നിർമിക്കുന്നത്. 2025ല്‍ ചിത്രത്തിന്റെ റിലീസ് ഉണ്ടാവും. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’യിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചത്.

അതേ സമയം നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ശരീര ഭാരം കുറച്ച് പുത്തൻ ഗെറ്റപ്പിലാണ് താരം ചിത്രങ്ങളിൽ. ആരാധകർ താരത്തിന്റെ പുത്തൻ ലുക്ക് ആഘോഷമാക്കിക്കഴിഞ്ഞു.