Friday 20 March 2020 11:40 AM IST : By സ്വന്തം ലേഖകൻ

മലയാളികളുടെ ‘പ്രിയം’ നേടിയ നായിക ഇവിടെയുണ്ട്! ദീപയുടെ ഏറ്റവും പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

deepa

‘പ്രിയം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി, മലയാളികളുെട ഹൃദയം കവർന്ന അഭിനേത്രിയാണ് ദീപ നായർ. എന്നാൽ വിവാഹത്തോടെ ദീപ അഭിനയം വിട്ടു. ഇപ്പോഴിതാ, മക്കൾക്കൊപ്പം നിൽക്കുന്ന ദീപയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

തിരുവനന്തപുരം സ്വദേശിയായ ദീപ പഠനത്തിനിടെയാണ് ‘പ്രിയം’ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. മികച്ച നർത്തകിയുമാണ് ദീപ. അഭിനയത്തിനിടയിലും പഠനം പൂർത്തിയാക്കിയ ദീപ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്തു.

സോഫ്റ്റ് വെയർ എഞ്ചിനീയറായ രാജീവ് നായരാണ് ദീപയുടെ ജീവിത പങ്കാളി. ഭർത്താവിനും മക്കളായ ശ്രദ്ധ, മാധവി എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലെ മെൽബണിൽ ആണ് താരം ഇപ്പോൾ.