Saturday 16 November 2019 03:17 PM IST : By സ്വന്തം ലേഖകൻ

വ്യായാമം നിങ്ങളുടെ ശരീരം മാത്രമല്ല മാറ്റുക! ചിത്രവും കുറിപ്പും പങ്കുവച്ച് ദീപൻ

deepan

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദീപൻ മുരളി. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

എക്സർസൈസ് ചെയ്യുന്നതിന്റെ പ്രാധാന്യത്തെ പറ്റി താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ.

എക്സർസൈസ് നിങ്ങളുടെ ശരീരം മാത്രമല്ല മാറ്റുക! അത് നിങ്ങളുടെ മനസ്സും ആറ്റിട്യൂടും മൂഡും ഒക്കെ മാറ്റിക്കളയും എന്നാണ് താരം തന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ സീതയിലൂടെ താരമായ ദീപൻ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയയിലൂടെ ഷെയർ ചെയ്യാറുണ്ട്.