Friday 09 September 2022 09:12 AM IST : By സ്വന്തം ലേഖകൻ

കസവുസാരിയിൽ തിളങ്ങി കാവ്യയും മീനാക്ഷിയും...: ഓണച്ചിത്രം പങ്കുവച്ച് ദിലീപ്

dileep

കുടുംബത്തോടൊപ്പമുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ ദിലീപ്.

ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമാണ് ദിലീപ് ചിത്രത്തിൽ. കസവു സാരിയാണ് മീനാക്ഷിയുടെ വേഷം. പട്ടുപാവാട അണിഞ്ഞ മഹാലക്ഷ്മിയെ മീനാക്ഷി എടുത്തിരിക്കുകയാണ്.

ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധി ആളുകളാണ് താര കുടുംബത്തിന് ഓണാശംസകളുമായി എത്തിയത്. മഹാലക്ഷ്മിക്കൊപ്പമുള്ള കൂടുതൽ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം സ്റ്റോറിയായും മീനാക്ഷി പങ്കുവച്ചിട്ടുണ്ട്.