Wednesday 28 October 2020 10:51 AM IST : By സ്വന്തം ലേഖകൻ

കുടുംബത്തോടൊപ്പം ദിലീപിന്റെ പിറന്നാൾ ആഘോഷം! കാവ്യയോടൊപ്പമുള്ള പുതിയ ചിത്രം വൈറൽ

dileep

കഴിഞ്ഞ ദിവസമായിരുന്നു നടൻ ദിലീപിന്റെ ജൻമദിനം. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് പ്രിയതാരത്തിന് സോഷ്യൽ മീഡിയയിലുൾപ്പടെ പിറന്നാൾ ആശംസകൾ നേർന്നത്.

ഇപ്പോഴിതാ, താരത്തിന്റെ പിറന്നാൾ സന്തോഷത്തിന് പിന്നാലെ ദിലീപും ഭാര്യ കാവ്യ മാധവനും ഒന്നിച്ചുള്ള ഒരു പുതിയ ചിത്രമാണ് ഫാൻസ് പേജുകളിൽ വൈറൽ ആകുന്നത്. മലയാളത്തിന്റെ പ്രിയതാരദമ്പതിരകൾ ഒന്നിച്ചുള്ള ഈ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

അടുത്തിടെയായിരുന്നു ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ പിറന്നാള്‍. രണ്ടു വയസ്സുകാരിയായ താരപുത്രിക്കും ആരാധകർ ആശംസകൾ നേർന്നിരുന്നു.