Tuesday 09 February 2021 09:31 AM IST : By സ്വന്തം ലേഖകൻ

പുതിയ ഹെയർസ്റ്റൈലിൽ, പുത്തൻ മേക്കോവറിൽ ദിലീപ്! ഒപ്പം കാവ്യയും: ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ

dileep

സംവിധായകനും ഗായകനും നടനുമായ നാദിര്‍ഷയുടെ മകൾ ആയിഷയുടെ വിവാഹം ഫെബ്രുവരി 11നാണ്. ബിലാലാണ് വരൻ. ഇപ്പോഴിതാ, പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോസുമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. ചടങ്ങുകളിൽ ദിലീപും കാവ്യ മാധവനും മീനാക്ഷിയും നിറസാന്നിധ്യമായിരുന്നു.

ഇപ്പോഴിതാ, ചടങ്ങിൽ പുതിയ ലുക്കിലും ഗെറ്റപ്പിലും എത്തിയ ദിലീപിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഹെയർസ്റ്റൈലില്‍ പുതുമ പരീക്ഷിച്ച താരം വേറിട്ട മേക്കോവറിലാണ് ചിത്രങ്ങളിൽ.

രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ആയിഷയുടെ വിവാഹനിശ്ചയം.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ആണ് ബിലാല്‍. ഫെബ്രുവരി 11നാണ് വിവാഹം. ‌ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.