Saturday 31 July 2021 02:19 PM IST : By സ്വന്തം ലേഖകൻ

വേറിട്ട ലുക്കിൽ ദിലീപ്, ഒപ്പം നാദിർഷയും അനുശ്രീയും: ‘കേശു ഈ വീടിന്റെ നാഥൻ’ ലൊക്കേഷൻ ചിത്രം വൈറൽ

dileep

ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയിൽ പുരോഗമിക്കുകയാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുക.

ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് വൈറൽ. ദിലീപ്, അനുശ്രീ, നാദിർഷ എന്നിവരാണ് ചിത്രത്തിൽ.

സജീവ് പാഴൂർ തിരക്കഥയെഴുതിയ ചിത്രം നാഥ് ഗ്രൂപ്പ്‌ നിർമിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. ഉർവശി, സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.