Friday 27 January 2023 03:06 PM IST : By സ്വന്തം ലേഖകൻ

ദിലീപിന്റെ പുതിയ ചിത്രത്തിന്റെ സിച്ച് ഓൺ നിർവഹിച്ച് ജീവ, ചടങ്ങിൽ തിരി തെളിയിച്ച് ജോഷി

dileep

പുതിയ ദിലീപ് ചിത്രത്തിനു സ്വിച്ച് ഓൺ. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദന്‍.

സംവിധായകൻ ജോഷി തിരി തെളിയിച്ച ചടങ്ങിൽ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു. ആർ.ബി. ചൗധരിയുടെ മകനും തമിഴ് യുവതാരവുമായ ജീവ സിച്ച് ഓൺ നിർവഹിച്ചു. നിർമ്മാതാവ് റാഫി മതിരയാണ് ഫസ്റ്റ് ക്ലാപ്പ് അടിച്ചത്.

നായികമാരായ നീത പിളള, പ്രണിത സുഭാഷ് എന്നിവർക്ക് പുറമേ, ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഷൈൻ ടോം ചാക്കോ, അജ്മൽ അമീർ, മനോജ് കെ ജയൻ, സിദ്ദിഖ്, ജോൺ വിജയ്,സമ്പത്ത് റാം,കോട്ടയം രമേശ്, മേജർ രവി എന്നിവരാണ് മറ്റ് താരങ്ങൾ.