Tuesday 24 January 2023 10:48 AM IST : By സ്വന്തം ലേഖകൻ

‘ഉടൽ’ സംവിധായകന്‍ രതീഷ് രഘുനന്ദനും ദിലീപും ഒന്നിക്കുന്നു: ചിത്രം നിർമിക്കുക സൂപ്പർ ഗുഡ് ഫിലിംസ്

dileep

രതീഷ് രഘുനന്ദനും ദിലീപും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു. ‘ഉടൽ’ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനുമാണ് രതീഷ് രഘുനന്ദന്‍. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രതീഷ് രഘുനന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെയും രചന. നിത പിള്ളയാണ് നായിക.

ജനുവരി 28 മുതൽ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. സുജിത് ജെ. നായർ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.