Thursday 23 September 2021 10:08 AM IST : By സ്വന്തം ലേഖകൻ

ദിലീപ് - റാഫി കൂട്ടുകെട്ട് വീണ്ടും: ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരുങ്ങുന്നു: ടൈറ്റിൽ പോസ്റ്റർ എത്തി

dileep

ദിലീപ് - റാഫി കൂട്ടുകെട്ടിൽ ‘വോയ്സ് ഓഫ് സത്യനാഥൻ’ ഒരുങ്ങുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം – റാഫി. ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്.