Monday 17 May 2021 03:13 PM IST : By സ്വന്തം ലേഖകൻ

'നാല് വര്‍ഷായി, ഇവര്‍ക്ക് കുട്ടികള്‍ വേണ്ടേ, എന്ന് ചോദിച്ചവരുണ്ട്': കുഞ്ഞിനെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല അന്നേരം : ഡിംപിള്‍ പറയുന്നു

dimple-vid

ജീവിതത്തിലെ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് സീരിയല്‍ ഡിംപിള്‍ റോസ്. തന്റെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുള്ള ഡിംപിള്‍ ഗര്‍ഭകാല വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുകയാണ്.

വിവാഹം കഴിഞ്ഞിട്ട് നാലുകൊല്ലമായി. എന്നിട്ടും ഇവര്‍ക്ക് കുട്ടികള്‍ വേണ്ടേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. വ്യക്തിപരമായി വിഷമം അനുഭവിച്ച ഘട്ടങ്ങളുണ്ട്. ആ ദുഖത്തിനിടയിലേക്ക് പുതിയൊരു ജന്മം വേണ്ട എന്ന് വിവേകപൂര്‍വം തീരുമാനിച്ചതാണ്. രണ്ടുവര്‍ഷം കഴിഞ്ഞ് കുഞ്ഞുമതിയെന്ന് ഞാനും ആന്‍സന്‍ ചേട്ടനും തീരുമാനിച്ചതാണ്. വിഡിയോയിലൂടെ ഡിംപിള്‍ പറയുന്നു. 

വിഡിയോ കാണാം: