Friday 29 April 2022 09:44 AM IST : By സ്വന്തം ലേഖകൻ

ആദ്യാക്ഷരം കുറിച്ച് ദിവ്യ ഉണ്ണിയുടെ പൊന്നോമന: ചിത്രങ്ങൾ പങ്കുവച്ച് താരം

divya-unni

കൊല്ലൂർ മൂകാംബിക ദേവീ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ച് ദിവ്യ ഉണ്ണിയുടെ ഇളയ മകൾ ഐശ്വര്യ. മകളുടെ വിദ്യാരംഭ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചു. ദിവ്യ ഉണ്ണിയുടെ കുടുംബവും ചടങ്ങുകളിൽ പങ്കെടുക്കാൻ ഒപ്പം എത്തിയിരുന്നു.

2020 ജനുവരിയിലാണ് ദിവ്യയ്ക്കും അരുണിനും ആദ്യത്തെ കൺമണിയായി ഐശ്വര്യ ജനിച്ചത്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും ദിവ്യയ്ക്ക് ഉണ്ട്.

വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഉണ്ണി. സിനിമയിൽ സജീവമല്ലെങ്കിലും ഡാൻസ് സ്‌കൂളിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് താരം.