Friday 14 January 2022 03:30 PM IST : By സ്വന്തം ലേഖകൻ

‘എന്റെ രാജകുമാരിക്ക് രണ്ട് വയസ്’: മകൾക്ക് ഹൃദയംതൊട്ട് ആശംസ നേർന്ന് ദിവ്യ ഉണ്ണി

divya-unni-b-day

‘ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുകയാണ്. എല്ലാവരുടെയും അനുഗ്രഹം തേടുന്നു.’ ഇളയ മകൾ ഐശ്വര്യയ്ക്ക് രണ്ടാം പിറന്നാൾ ആശംസകൾ ദിവ്യ ഉണ്ണി പങ്കുവച്ച വാക്കുകളെ ഹൃദയത്തോട് ചേർത്തു നിർത്തുകയാണ് പ്രിയ പ്രേക്ഷകർ. മകൾക്കൊപ്പം നിൽക്കുന്ന മനോഹരമായ  ഒരു ചിത്രത്തിനൊപ്പമാണ് പ്രിയനായികയുടെ ഹൃദയംതൊട്ടുള്ള വരികൾ. . കുഞ്ഞാവയ്​ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രം നിരവധി പേർ ഷെയറും ചെയ്തു. നിരവധിപ്പേർ ഐശ്വര്യയ്ക്ക്  പിറന്നാൾ ആശംസകൾ നേരുകയാണ് പോസ്റ്റിന് താഴെ.

2020 ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്ന് ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീ‍ഡിയയൂടെ അറിയിച്ചത്. അർജുൻ മീനാക്ഷി എന്നീ രണ്ട് മക്കൾ കൂടിയുണ്ട് ദിവ്യയ്ക്ക്. വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും  നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.