Thursday 17 September 2020 09:52 AM IST : By സ്വന്തം ലേഖകൻ

എന്നെന്നും അമ്മയുടെ പൊന്നോമന...! ഐശ്വര്യയോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി

divya-unni

മകൾ ഐശ്വര്യയോടൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ദിവ്യ ഉണ്ണി. മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ജനുവരി 14ന് ആയിരുന്നു ദിവ്യയുടെ മൂന്നാമത്തെ കുഞ്ഞ് ഐശ്വര്യയുടെ ജനനം.

കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ഇപ്പോൾ ദിവ്യ താമസം. 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെയും അരുണിന്റെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളാണ് താരത്തിന്.