Monday 06 February 2023 11:08 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ, സന്തോഷത്തിന്റെ മനോഹര നിമിഷങ്ങൾ...: വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ദിവ്യ ഉണ്ണി

divya

അഞ്ചാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ദിവ്യ ഉണ്ണി. ഭർത്താവ് അരുണിന് വിവാഹ വാർഷികത്തിന്റെ ആശംസകൾ അറിയിച്ചു കൊണ്ടുള്ള വിഡിയോയാണ് താരം ഷെയർ ചെയ്‌തിരിക്കുന്നത്. ‘ഹാപ്പി ആനിവേഴ്‌സറി ടു അസ്’ എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് ദിവ്യ ഉണ്ണി താമസം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും നൃത്തത്തിൽ തിരക്കിലാണ് ദിവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020ലാണ് മകൾ ഐശ്വര്യ ജനിക്കുന്നത്.