Monday 02 November 2020 12:34 PM IST : By സ്വന്തം ലേഖകൻ

‘ആഹാ മൽപ്രിയ നാഥാ’ ; നാടക ഗാനവുമായി ഡോൺ പാലത്തറയുടെ 1956 മധ്യ തിരുവിതാംകൂർ

tra

1903-ൽ കൊച്ചീപ്പൻ തരകൻ രചിച്ച മലയാളത്തിലെ ആദ്യ സാമൂഹിക നാടകമാണ് മറിയാമ്മ.  മലയാള മനോരമയുടെ സ്ഥാപകനായ കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ മരുമകനാണ് ശ്രീ കൊച്ചീപ്പൻ തരകൻ.

ഡോൺ പാലത്തറയുടെ  1956 മധ്യ തിരുവിതാംകൂർ  എന്ന സിനിമയിൽ മറിയാമ്മ എന്ന നാടകത്തിന്റെ ഒരു രംഗം പുനരാവിഷ്കരിച്ചിരിക്കുന്നു . അതിലെ ഒരു ചെറിയ ഗാനമാണ് ആഹാ മൽപ്രിയ നാഥാ ...

ബേസിൽ സി ജെ സംഗീത സംവിധാനം നിർവഹിച്ചു വിജീഷ്‌ലാൽ 'കരിന്തലക്കൂട്ടം'  ആലപിച്ച ഈ ഗാനം പഴമയുടെ ശക്തി ഒട്ടും ചോരാതെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ബ്ലാക്ക്  & വൈറ്റിലാണ് ഇതു  ചിത്രീകരിച്ചിരിക്കുന്നത്. ലോക പ്രശസ്ത ചലച്ചിത്ര മേളയായ മോസ്കോ ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാള ചലച്ചിത്രമാണ്  1956 മധ്യ തിരുവിതാംകൂർ.

ആർട് ബീറ്റ്‌സ്  സ്റ്റുഡിയോയുടെ ബാനറിൽ അഭിലാഷ് കുമാർ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് ജോസഫ്  നിർവഹിച്ചിരിക്കുന്നു . ആസിഫ് യോഗി , ജെയിൻ ആൻഡ്രൂസ് , ഷോൺ  റോമി , കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണ് അഭിനേതാക്കൾ .പി ആർ ഒ - ആതിര ദിൽജിത്ത്

Tags:
  • Movies