Monday 02 August 2021 03:34 PM IST : By സ്വന്തം ലേഖകൻ

വില രണ്ടേമുക്കാൽ കോടി, 100 താണ്ടാൻ വെറും 4 സെക്കന്റ്: ഡിക്യുവിന്റെ ഗ്യാരേജിലേക്ക് ബെന്‍സ് ജി 63 എഎംജി

dq-bens

മെഗാസ്റ്റാർ മമ്മൂട്ടിക്കും മകൻ ദുൽഖറിനും കാറിനോടുള്ള കമ്പത്തെപ്പറ്റി പറയേണ്ടതില്ലല്ലോ. സൂപ്പർ കാറുകളുടേയും സ്പോർട്സ് കാറുകളുടേയും വമ്പൻ ശേഖരം തന്നെ ഇരുവരുടേയും ഗ്യാരേജിലുണ്ട്. നിരത്തിലിറങ്ങുന്ന തങ്ങൾക്കിഷ്ടപ്പെട്ട നൂതന സാങ്കേതിക വിദ്യയും സ്റ്റൈലും ഒത്തിണങ്ങുന്ന കാറുകൾ ഇരുവരും സ്വന്തമാക്കാറുമുണ്ട്. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ, ബെൻസ് തുടങ്ങി തുടങ്ങിയ വമ്പൻ ശേഖരം തന്നെ ഗ്യാരേജിലുണ്ടെന്ന് ചുരുക്കം. ഇപ്പോഴിതാ ഡിക്യുവിന്റെ ഗ്യാരേജിലേക്ക് വാഹനലോകത്തെ സ്റ്റൈലൻ കാറൊരെണ്ണം കൂടി എത്തുകയാണ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ എസ്.യു.വി. മോഡലായ ജി 63 എഎംജി എന്ന പുതുമോഡലാണ് ഡിക്യു സ്വന്തമാക്കിയത്.

. മലയാള സിനിമ താരങ്ങളിലെ ആദ്യ ജി63 എ.എം.ജി. ഉടമയാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ് സൂചന. മുമ്പ് യുവതാരം ആസിഫ് അലി മറ്റൊരു ജി-വാഗണ്‍ മോഡലായ ജി55 എ.എം.ജി. സ്വന്തമാക്കിയിരുന്നു.

ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 4 ലിറ്റർ വി8 പെട്രോൾ എൻജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ഇത്. പെട്രോള്‍ ഇന്ധനമാക്കുന്ന വാഹനത്തിന് ലഭിക്കുന്ന മൈലേജ് 6.1 കി.മീ./ലിറ്റര്‍ ആണ്. യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ ആണിത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.

പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും നാലഞ്ച് സെക്കൻഡുകൾ മാത്രം മതി. നഗരപ്രദേശങ്ങളിൽ ഒക്കെ ലിറ്ററിന് സിക്സ് പോയിന്റ് വൺ കിലോമീറ്ററും അല്ലാത്ത സ്ഥലങ്ങളിൽ, എട്ടു കിലോമീറ്ററുമാണ് ഈ വാഹനത്തിന് ലഭിക്കുന്ന ഏകദേശം ഒരു മൈലേജ്.

യൂറോ എൻ ക്യാപ്പ് അനുസരിച്ച് ഫൈസ്റ്റാർ സുരക്ഷാസംവിധാനം ലഭിച്ച കാർ കൂടിയാണിത്.. സ്വന്തമാക്കിയത് ഒലിവ് ഗ്രീൻ നിറത്തിലുള്ള വാഹനമാണ്.. 22 ഇഞ്ചു ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകളും യോട് ബ്ലൂ ബ്ലാക്ക് സീറ്റുകളുമാണ് വാഹനത്തിനുള്ളിൽ.. മോളിവുഡിലെ തന്നെ ആദ്യ ജി,63 വാഹനമാണ് ദുൽക്കർ സ്വന്തമാക്കിയതെന്ന് ആണ് റിപ്പോർട്ടുകൾ.