Tuesday 07 September 2021 03:01 PM IST : By സ്വന്തം ലേഖകൻ

എന്റേത്, ഞങ്ങളുടേത്, എല്ലാവരുടേതും...പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്: വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

dq

എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ, വാപ്പിച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.

ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പിച്ചിയെന്നതിൽ സന്തോഷമുണ്ടെന്നും കുടുംബമായി ചേർത്തുവച്ചതിന് കടപ്പെട്ടിരിക്കുന്നുവെന്നും ദുൽഖർ കുറിച്ചു.

‘ഒന്നിച്ചായിരിക്കാൻ കഴിയുന്നതിനാൽ തന്നെ ഏറ്റവും ഭാഗ്യം ചെയ്ത കുടുംബമാണ് ഞങ്ങള്‍. ചുറ്റുമുള്ള ലോകം വാപ്പിയെ ആഘോഷിക്കുന്നത് കാണുമ്പോഴെല്ലാം അതെനിക്ക് ഓർമ വരും. പിറന്നാളുകളിലേറ്റവും മനോഹരമാകട്ടെ ഇത്. പതിവുപോലെ പ്രായം പിന്തിരിഞ്ഞ് നടക്കട്ടെ’.–ദുൽഖർ പറയുന്നു.

എന്റേത്, ഞങ്ങളുടേത്, എല്ലാവരുടേതും എന്ന ഹാഷ്ടാഗിനൊപ്പം ഇന്നും ഏറ്റവും സിംപിളായ മനുഷ്യനാണ് വാപ്പയെന്നും ദുൽഖർ കുറിക്കുന്നു.