Monday 20 January 2020 04:33 PM IST : By സ്വന്തം ലേഖകൻ

‘പതിനെട്ടു പടിമേലെ വാഴുമെൻ അയ്യപ്പാ, കാത്തിരിക്കാം ഇരുമുടി കെട്ടുമായെത്താം...’! മനോഹരമായ അയ്യപ്പ ഭക്തിഗാനവുമായി ദുർഗ വിശ്വനാഥ്

durga-new

മലയാളത്തിന്റെ പ്രിയ യുവഗായകരിൽ ഒരാളാണ് ദുർഗ വിശ്വനാഥ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ദുർഗ ഒരുകൂട്ടം മനോഹരമായ ഗാനങ്ങളിലൂടെ ആസ്വാദകരുടെ ഇഷ്ടം നേടി. ഇപ്പോഴിതാ, ദുർഗ ഈണം പകർന്ന് ആലപിച്ച അയ്യപ്പഭക്തി ഗാനം ശ്രദ്ധേയമാകുന്നു.

‘പതിനെട്ടു പടിമേലെ വാഴുമെൻ അയ്യപ്പാ....കാത്തിരിക്കാം ഇരുമുടി കെട്ടുമായെത്താം....’ എന്നാരംഭിക്കുന്ന ‘കാത്തിരിക്കാം അയ്യപ്പ’ എന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ചാന്ദ്നി ഹരിനായരാണ്. ചലച്ചിത്ര താരം സരയു മോഹന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ആലാപന ശൈലിയിലും ചിത്രീകരണ മികവിലും മികച്ചു നിൽക്കുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തികച്ചും ഭക്തിസാന്ദ്രമായ വരികളാണ് ഗാനത്തിന്റേത് എന്നാണ് ആസ്വാദക പക്ഷം.