Friday 19 July 2024 11:03 AM IST : By സ്വന്തം ലേഖകൻ

‘ദി എൽ ക്രൂ’ ചിത്രവുമായി മുരളിഗോപി...വമ്പൻ അപ്ഡേറ്റുമായി മുരളി ഗോപി

l2

‘എംപുരാന്‍’ ലൊക്കേഷനിൽ നിന്നുള്ള ക്രൂവിന്റെ ചിത്രം പങ്കുവച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ലൂസിഫര്‍’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ‘എംപുരാന്‍’. മോഹൻലാൽ നായകനാകുന്ന ചിത്രം പൃഥിരാജ് സംവിധാനം ചെയ്യും.

‘L2’ വിന്റെ ഗുജറാത്തിലെ സെറ്റില്‍ നിന്നു ലൂസിഫര്‍ ക്രൂ എന്ന അടിക്കുറിപ്പോടെയാണ് മുരളി ഗോപി ചിത്രം പങ്കുവച്ചിരിക്കുന്നത്. പൃഥിരാജ്, ഛായാഗ്രഹകന്‍ സുജിത്ത് വാസുദേവ്, ആക്ഷന്‍ കോറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ എന്നിങ്ങനെ ചിത്രത്തിലെ പ്രധാന അണിയറപ്രവര്‍ത്തകര്‍ അടങ്ങുന്ന ചിത്രമാണിത്.

മോഹല്‍ലാല്‍ അടക്കമുളള താരങ്ങളൊന്നും തന്നെ മുരളി പങ്കുവച്ച ചിത്രത്തിലില്ല. എംപുരാൻ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.