Wednesday 17 August 2022 10:50 AM IST : By സ്വന്തം ലേഖകൻ

‘എമ്പുരാൻ’ ഒരു വലിയ സർപ്രൈസ് കരുതി വച്ചിട്ടുണ്ടോ...? വൈകാതെ അറിയാം: പ്രതീക്ഷയോടെ ആരാധകർ

l2

മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ‘എമ്പുരാൻ’ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഇന്ന് വൈകിട്ട്. മോഹൻലാൽ,ആന്റണി പെരുമ്പാവൂർ, മുരളി ഗോപി എന്നിവർക്കൊപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. ‘ലൂസിഫര്‍’ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍’. ആശിര്‍വാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ വൈകിട്ട് നാലിനാണ് പ്രഖ്യാപനം.

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലൂസിഫറിന്റെ വിജയത്തിനു പിന്നാലെയാണ് രണ്ടാം ഭാഗമായ എമ്പുരാന്‍ പ്രഖ്യാപിച്ചത്.

അതേസമയം ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍, എംടിയുടെ നെറ്റ്ഫ്ലിക്സ് സിരീസിലെ പ്രിയദര്‍ശന്‍ ചിത്രം ഓളവും തീരവും, ജീത്തു ജോസഫിന്റെ റാം, വിവേകിന്റെയും അനൂപ് സത്യന്റെയും പേരിടാത്ത ചിത്രങ്ങള്‍ എന്നിവയാണ് മോഹന്‍ലാലിന്റെ പുതിയ സംരംഭങ്ങൾ. ഒപ്പം ആദ്യമായി സംവിധായകനാകുന്ന ബറോസും.