Saturday 10 July 2021 10:32 AM IST : By സ്വന്തം ലേഖകൻ

‘എന്തിനാണെന്റെ ചെന്താമരേ...’! ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗിലെ’ മനോഹര പ്രണയഗാനം എത്തി: വിഡിയോ

karnan

‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ലെ ‘എന്തിനാണെന്റെ ചെന്താമരേ...’ വിഡിയോ ഗാനം എത്തി. ഈ പ്രണയഗാനത്തിന് വരികളെഴുതിയത് ബി.കെ ഹരിനാരായണനാണ്. രഞ്ജിൻ രാജിന്റേതാണ് സംഗീതം. രഞ്ജിൻ രാജ് ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

മോനു പഴേടത്ത് നിർമ്മിച്ച് ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗില്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷങ്ങളിലെത്തുന്നു.

ഗാനം ഇതിനോടകം ശ്രദ്ധേയമാണ്. ചിത്രം പ്രദർശനത്തിനായി തയാറെടുക്കുകയാണ്.