Wednesday 28 October 2020 11:47 AM IST : By സ്വന്തം ലേഖകൻ

ദുരൂഹതകളൊളിപ്പിച്ച് ‘എരിഡ’! വി.കെ. പ്രകാശ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി

erida

സംയുക്ത മേനോനെ നായികയാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ‘എരിഡ’യുടെ പുതിയ പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു.

നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.ലോകനാഥന്‍ നിര്‍വഹിക്കുന്നു.

വൈ.വി രാജേഷ് തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റര്‍-സുരേഷ് അരസ്, സംഗീതം-അഭിജിത്ത് ഷെെലനാഥ്, ലൈന്‍ പ്രൊഡ്യൂസര്‍- ബാബു, കല-അജയ് മാങ്ങാട്, മേക്കപ്പ്-ഹീര്‍, കോസ്റ്റ്യൂം ഡിസെെനര്‍-ലിജി പ്രേമന്‍, പരസ്യകല-ജയറാം പോസ്റ്റര്‍വാല, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പാല്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.