Wednesday 20 October 2021 12:27 PM IST : By സ്വന്തം ലേഖകൻ

വിവാഹ വാർഷിക യോഗാഭ്യാസങ്ങൾ...: വിവാഹ വാർഷിക ദിനത്തിൽ വേറിട്ട ചിത്രങ്ങൾ പങ്കുവച്ച് എസ്തറിന്റെ അച്ഛൻ

esther

മലയാളത്തിന്റെ പ്രിയയുവതാരമാണ് എസ്തർ അനിൽ. സോഷ്യൽ മീ‍ഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

കഴിഞ്ഞ ദിവസമായിരുന്നു എസ്തറിന്റെ മാതാപിതാക്കളുടെ 23 ആം വിവാഹ വാർഷികം. വിവാഹ വാർഷിക ദിനത്തിൽ വേറിട്ട ചിത്രങ്ങൾ പങ്കുവച്ചാണ് എസ്തറിന്റെ പിതാവ് അനിൽ അബ്രഹാം സോഷ്യൽ മീഡിയയിൽ സന്തോഷം കുറിച്ചത്.

നിരവധി പേരാണ് ഇവർക്കു വിവാഹ വാർഷിക ആശംസകളുമായി എത്തിയത്‌.