Friday 18 September 2020 02:30 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി എസ്തർ! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ: വിഡിയോ

esther

വൈറലായി യുവനടി എസ്തർ അനിലിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഇതിന്റെ ഷൂട്ടിങ് വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബാലതാരമായി സിനിമയിലെത്തി, ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ‌. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് പുതിയ സിനിമകൾ.