Tuesday 10 December 2019 12:40 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ തിളങ്ങി എസ്തർ! തകർപ്പൻ മേക്കോവറിന് കയ്യടിച്ച് സോഷ്യൽ മീഡിയ: ചിത്രങ്ങൾ വൈറൽ

esther

ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷത്തിൽ തിളങ്ങി ശ്രദ്ധേയയായ ബാലതാരമാണ് എസ്തർ അനിൽ. ദൃശ്യത്തിനു ശേഷം സിനിമയിൽ സജീവമായ എസ്തർ ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഭിനയിച്ചു. ഷെയ്ന്‍ നിഗത്തിന്റെ നായികയായി ഓള് എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ എസ്തറിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. സാരി അണിഞ്ഞാണ് എസ്തർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. എസ്തർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

തമിഴില്‍ മിന്‍മിനി തെലുങ്കിൽ ജോഹര്‍ എന്നീ ചിത്രങ്ങളില്‍ എസ്തർ നായികയാകും. മലയാളത്തില്‍ മഞ്ജു വാരിയരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിലും എസ്തര്‍ ഉണ്ട്.