Tuesday 10 December 2019 04:55 PM IST : By സ്വന്തം ലേഖകൻ

അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും വേണം! വേറിട്ട കാസ്റ്റിങ് കോൾ വിഡിയോയുമായി ഫാമിലി ടീം

family

വേറിട്ട കാസ്റ്റിങ് കോൾ വിഡിയോയുമായി ഫാമിലി ടീം.

ചിത്രത്തിലെ നായകനായ ആന്റണി വർഗീസ് തന്നെയാണ് കാസ്റ്റിങ് കോള്‍ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ജാഫർ ഇടുക്കിയും എത്തുന്നു. അച്ഛൻ, അമ്മ, അപ്പൂപ്പൻ എന്നീ വേഷങ്ങളിലേക്കാണ് ഫാമിലി ടീം പുതുമുഖങ്ങളെ തേടുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് നിര്‍മാതാവാകുന്ന ചിത്രം നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്നു. ജൂഡും അരവിന്ദ് കുറുപ്പും ചേര്‍ന്നാണ് നിർമാണം. നവാഗതനായ അശ്വിന്‍ നന്ദകുമാര്‍ ആണ് ഛായാഗ്രഹണം.

അങ്കിത് മേനോൻ സംഗീത സംവിധാനവും ആനന്ദ് മേനോൻ ചിത്ര സംയോജനവും ദിൽജിത് എം ദാസ് കലാസംവിധാനവും നിർവഹിക്കുന്നു.