Thursday 12 December 2019 02:20 PM IST : By സ്വന്തം ലേഖകൻ

മീശയും താടിയും ഇല്ലാത്ത കാലത്തെ അണ്ണനും തമ്പിയും ഇങ്ങനെയാണ്! ചിത്രം പങ്കുവച്ച് ഫർഹാൻ

farhan

ഫഹദ് ഫാസിലിനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് അനിയനും നടനുമായ ഫർഹാൻ ഫാസിൽ. ഒരു ചടങ്ങിനിടെ പകർത്തിയ ഈ പഴയ ചിത്രം ഇതിനോടകം വൈറലാണ്.

അടുത്തിടെ നസ്രിയയോടൊപ്പമുള്ള തന്റെ ചിത്രങ്ങൾ ഫർഹാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും വൈറലായിരുന്നു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫർഹാൻ തുടർന്ന് ബഷീറിന്റെ പ്രേമലേഖനം അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ട്രാൻസ്, മാലിക് എന്നിവയാണ് ഫഹദിന്റെ പുതിയ ചിത്രങ്ങൾ.