Friday 10 January 2020 09:48 AM IST : By സ്വന്തം ലേഖകൻ

‘കൂട്ടുകാരിയെ പിരിയാതിരിക്കാൻ അവളുടെ ആങ്ങളയെ കെട്ടിയാൽ മതി’! ക്യൂട്ട് ചിത്രവും കുറിപ്പുമായി ഗായത്രി

gayathri

പരസ്പരം എന്ന ജനപ്രിയ പരമ്പരയിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ മിനിസ്ക്രീൻ നായികയാണ് ഗായത്രി അരുൺ. ദീപ്തി ഐ.പി.എസ് എന്ന മികച്ച കഥാപാത്രം ദീപ്തിക്ക് നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല. ഇപ്പോൾ മിനിസ്ക്രീനിനൊപ്പം ബിഗ് സ്ക്രീനിലേക്കും ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് ഗായത്രി.

സോഷ്യൽ മീഡിയയിലും ഗായത്രി സജീവമാണ്. ഇൻസ്റ്റഗ്രാമിൽ നാത്തൂനൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രം പങ്കുവച്ച് ഗായത്രി കുറിച്ച പോസ്റ്റാണ് ഇപ്പോൾ വൈറൽ.

പ്രിയപ്പെട്ട കൂട്ടുകാരി ജീവിതത്തിൽ എക്കാലവും ഒപ്പമുണ്ടാകാനുള്ള നല്ലവഴി കൂട്ടുകാരിയുടെ സഹോദരനെ വിവാഹം കഴിക്കുന്നതാണ് എന്നാണ് ചിത്രം പങ്കുവച്ച് ഗായത്രി കുറിച്ചത്.

ചിത്രീകരണം പൂർത്തിയായ മമ്മൂട്ടി ചിത്രം വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കടയ്ക്കല്‍ ചന്ദ്രനെന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി.