Tuesday 02 February 2021 09:38 AM IST : By സ്വന്തം ലേഖകൻ

കസവ് സാരിയുടുത്ത്, പൊട്ടു തൊട്ട് സുന്ദരിക്കുട്ടിയായി ആരാധന! ‘മിനി മീ’ എന്ന് ഗീതു: ചിത്രം വൈറൽ

geethu

മകൾ ആരാധനയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ‘Mini me’ എന്ന കുറിപ്പോടെയാണ്, കസവ് വസ്ത്രങ്ങളണിഞ്ഞ ആരാധനയുടെ ക്യൂട്ട് ചിത്രങ്ങൾ ഗീതു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഗീതുവിന്റെയും സംവിധായകന്‍ രാജീവ് രവിയുടെയും മകളായ ആരാധന പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഗീതു മോഹൻദാസ് വളരെ വിരളമായേ തന്റെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുള്ളൂ. ചിത്രത്തിൽ സാരിയും വലിയ പൊട്ടും തൊട്ടിരിക്കുന്ന ആരാധനയെ കണ്ടാൽ ഗീതു മോഹൻദാസിനെ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.