Wednesday 10 August 2022 10:14 AM IST : By സ്വന്തം ലേഖകൻ

‘ഗോഡ് ഫാദർ’ പുരരാവിഷ്ക്കരിച്ച് ‘കുട്ടിക്കൂട്ടം’: ‘തകർത്തു’ എന്ന് സിദ്ദിഖ്

god-father

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ‘ഗോഡ് ഫാദർ’ പുരരാവിഷ്ക്കരിച്ച് ‘കുട്ടിക്കൂട്ടം’. 31 വർഷങ്ങൾക്കു മുൻപു പുറത്തിറങ്ങിയ ഗോഡ് ഫാദറിലെ, ആഞ്ഞൂറാനെയും രാമനാഥനെയും സ്വാമിനാഥനെയും കടപ്പുറം കാർത്ത്യായനിയേയും ആനപ്പാറ അമ്മച്ചിയേയും മാലുവിനെയും മായിൻകുട്ടിയേയുമെല്ലാം വിഡിയോയിൽ കാണാം.

മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ് ലാൽ കൂട്ടുക്കെട്ട് സംവിധാനം ചെയ്ത ‘ഗോഡ് ഫാദർ’. എൻ.എൻപിള്ള, ഫിലോമിന, മുകേഷ്, കനക, തിലകൻ, സിദ്ദിഖ്, ഇന്നസെന്റ്, ജഗദീഷ്, കെപിഎസിലളിത, ഭീമൻ രഘു, പറവൂർ ഭരതൻ, ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

‘ഗോഡ്ഫാദർ തകർത്തു’ എന്ന കുറിപ്പോടെ നടൻ സിദ്ദിഖ് വിഡിയോ പങ്കുവച്ച് സിദ്ദിഖ് കുറിച്ചു.