Monday 27 January 2020 03:08 PM IST : By സ്വന്തം ലേഖകൻ

‘ജസ്റ്റ് റിമമ്പർ ദാറ്റ്...’! സുരേഷ് ഗോപിയുടെ ഡയലോഗ് പറഞ്ഞ് ഗോകുൽ! വിഡിയോ

gokul

മലയാളത്തിന്റെ പ്രിയ താരപുത്രനും യുവനായകനുമാണ് സുരേഷ് ഗോപിയുടെ മകന്‍ ഗോകുൽ സുരേഷ്. ചുരുങ്ങിയ കാലത്തിനിടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കാൻ ഗോകുലിനായി.

ഇപ്പോഴിതാ, അടുത്തിടെ ഒരു കോളജിലെ ചടങ്ങിൽ അതിഥിയായി പങ്കെടുത്ത് ഗോകുൽ സംസാരിക്കുന്നതിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. സുരേഷ് ഗോപിയുടെ പ്രശസ്തമായ സിനിമാഡയലോഗ് പറഞ്ഞും ഒപ്പം നിന്നു സെൽഫിയെടുത്തും കാണികളെ തന്നോട് ചേർത്തു നിർത്തുകയാണ് ഗോകുൽ. ഇതിന്റെ വിഡിയോ ഇതിനകം വൈറൽ ആണ്.