Wednesday 30 November 2022 12:14 PM IST : By സ്വന്തം ലേഖകൻ

റിലീസിനു മുമ്പേ അമ്പത് കോടി ക്ലബിൽ: ‘ഗോൾഡ്’ പ്രീ റിലീസ് ബിസിനസ്സിൽ വൻ നേട്ടം

gold

അൽഫോൺസ് പുത്രൻ–പൃഥ്വിരാജ് ടീമിന്റെ ‘ഗോൾഡ്’ പ്രീ റിലീസ് ബിസിനസ്സിൽ അമ്പത് കോടിയലിധികം നേടിയതായി റിപ്പോർട്ട്.

പലതവണ റിലീസ് മാറ്റിവെച്ച ചിത്രം ഒടുവില്‍ ഡിസംബര്‍ ഒന്നിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ‘ഗോള്‍ഡ്’ല്‍ വൻ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. വേള്‍ഡ് വൈഡായി 1300കളിലധികം സ്‍ക്രീനുകളില്‍ ചിത്രം എത്തും.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം.