Tuesday 14 January 2020 09:47 AM IST : By സ്വന്തം ലേഖകൻ

‘ഞാനും എന്റെ രാജകുമാരിയും’! അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗോപി സുന്ദർ, ഒപ്പം സിതാരയും

gopi-sundher-

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സുഹൃത്താണ് ഗായിക കൂടിയായ അഭയ ഹിരൺമയി. തങ്ങൾ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് അഭയ പലപ്പോഴും തുറന്നു പറഞ്ഞിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യങ്ങളായ ഇരുവരും തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഇൻസ്റ്റഗ്രാമിലും മറ്റും പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, അഭയയോടൊപ്പമുള്ള തന്റെ പുതിയ ചിത്രം പങ്കുവച്ച് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് വൈറൽ. തങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ‘ഞാനും എന്റെ രാജകുമാരിയും’ എന്നാണ് ഗോപി കുറിച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം ഗായിക സിതാര കൃഷ്ണകുമാർ കൂടിയുള്ള ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഒരുപിടി ശ്രദ്ധേയ ഗാനങ്ങൾ അഭയ ആലപിച്ചിട്ടുണ്ട്.