Friday 29 April 2022 10:53 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്’: സൈബർ സെല്ലിൽ പരാതി നൽകിയി ഗൗരി കൃഷ്ണൻ

gauri

തന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് മിനി സ്ക്രീൻ താരം ഗൗരി കൃഷ്ണൻ. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും താരം. ‘എന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്. പേജിൽ ഏതെങ്കിലും തരത്തിലുള്ള അനാവശ്യ പോസ്റ്റുകൾ കണ്ടാൽ അതു ഞാനല്ലെന്ന് ദയവായി മനസ്സിലാക്കുക’.– വെരിഫൈഡ് പേജിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്ത് താരം ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. 7 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്.

‘അനിയത്തി’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ഗൗരി ‘പൗർ‌ണമിത്തിങ്കൾ’ എന്ന പരമ്പരയിലൂടെ താരമായി.