Friday 28 January 2022 09:26 AM IST : By സ്വന്തം ലേഖകൻ

‘നിർഭാഗ്യവശാൽ വിവാഹനിശ്ചയം നടന്നില്ല, ഇതാണ് കാരണം’: മറുപടിയുമായി ഗൗരി ക‍ൃഷ്ണൻ

gowri

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ വിവാഹ നിശ്ചയം മാറ്റി വച്ചതായി നടി ഗൗരി കൃഷ്ണൻ. ജനുവരി 23 ന് തന്റെ നിശ്ചയമായിരിക്കുമെന്ന് താരം നേരത്തെ പറഞ്ഞിരുന്നെങ്കിലും തിയതി കഴിഞ്ഞിട്ടും പരിപാടിയുടെ ചിത്രങ്ങളും വിഡിയോകളും കാണാത്തതോടെ സുഹൃത്തുക്കളും ആരാധകരും അന്വേഷിക്കുകയായിരുന്നു.

‘ഇന്നലെ വിവാഹനിശ്ചയം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിർഭാഗ്യവശാൽ നടന്നില്ല. ഒന്ന് ലോക്ഡൗൺ. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ ഒന്നും കണ്ടില്ലെന്ന് കുറേപ്പേർ മെസേജ് അയച്ചിരുന്നു. ഇതാണ് അതിനു കാരണം’– ഗൗരി പറഞ്ഞു.

പൗർണമിത്തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി ശ്രദ്ധേയയാകുന്നത്.