Tuesday 22 December 2020 02:27 PM IST : By സ്വന്തം ലേഖകൻ

ഒരു മാസം മുഴുവനും ഒരു കൂരക്ക് കീഴെ കഴിഞ്ഞ നമ്മൾ! ഷാബുവിന്റെ ഓർമകളിൽ ഗ്രേസ് ആന്റണി: കുറിപ്പ്

grace

നിവിൻ പോളിയുടെ പേഴ്സനൽ മേക്കപ്പ്മാൻ ഷാബു പുൽപ്പള്ളി കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. ഇപ്പോഴിതാ, ഷാബുവിനെ അനുസ്മരിച്ച് നടി ഗ്രേസ് ആന്റണി പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു.

ഷാബുവിന്റെ അവസാന ചിത്രമായ ‘കനകം കാമിനി കലഹ’ത്തിൽ ഗ്രേസ് ആന്റണിയും അഭിനയിച്ചിരുന്നു. സിനിമയുടെ മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്തിരുന്നത് ഷാബുവായിരുന്നു.

ഈ സെറ്റിലെ ഓർമകൾ പങ്കുവച്ചായിരുന്നു ഗ്രേസിന്റെ കുറിപ്പ്.

കുറിപ്പ് –

“എടാ എല്ലാം ഓക്കേ അല്ലെ, എന്തുണ്ടെങ്കിലും വിളിച്ചാൽ മതി കെട്ടോ’’.

കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല ഷാബുജി, സത്യം ആകല്ലെന്ന് കുറെ പ്രാർത്ഥിച്ചു പക്ഷെ !

എനിക്ക് എന്ത് പറയണം എന്നറിയില്ല. ഒരു മാസം മുഴുവനും ഒരു കൂരക്ക് കീഴെ കഴിഞ്ഞ നമ്മൾ. ദിവസവും എന്നെ വിളിച്ചെഴുനേൽപ്പിക്കുന്ന ഷാബുജിയുടെ കോൾ ‘‘എടാ മേക്കപ്പ് ചെയ്യണ്ടേ, ലേറ്റ് ആകല്ലേ’’. എന്തിനും ഏതിനും മുന്നിൽ ഷാബുജി. പറയാൻ ഒത്തിരിയുണ്ട് ഷാബുജി പക്ഷെ പറ്റുന്നില്ല...

Love you so much

We miss you

#RIP#kakkakka#welostourbrother